ജമ്മു കാഷ്മീരിൽ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു.
ബഡ്ഗാമിലെ മോച്ചുവയിലാണ് ഏറ്റുമുട്ടലുണ്ടായത്. എകെ 47 അടക്കമുള്ള തോക്കുകൾ പിടിച്ചെടുത്തു. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ സൈന്യം തെരച്ചിൽ തുടരുകയാണ്.