Saturday
20 December 2025
18.8 C
Kerala
HomeKeralaശനി, ഞായർ ദിവസങ്ങളിലെ പരീക്ഷക്ക് കൂടുതൽ കെഎസ്ആർടിസി സർവീസ്

ശനി, ഞായർ ദിവസങ്ങളിലെ പരീക്ഷക്ക് കൂടുതൽ കെഎസ്ആർടിസി സർവീസ്

ഈ മാസം ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന വിവിധ പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ വിവിധ ഡിപ്പോകളിൽ നിന്നും റെയിൽവെ സ്റ്റേഷനുകളിൽ നിന്നും ഓപ്പറേറ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ആ​​ഗസ്റ്റ് 7 ന് എസ് സി ഡെവലപ്മെന്റ് ഓഫീസർ ​ഗ്രേഡ് 2, ജില്ലാ മാനേജർ എന്നീ പി എസ് സി പരീക്ഷയും 8 ന് തിരുവനന്തപുരം , കൊച്ചി എന്നിവിടങ്ങിലെ 20 സെന്ററുകളിലായി നടക്കുന്ന സെൻട്രൽ ആർമിഡ് പോലീസ് ഫോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയുമാണ് നടക്കുന്നത്. പരീക്ഷാർത്ഥികൾക്ക് www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും റിസർവ് ചെയ്യാം.
“Ente KSRTC App” Google Play Store ലിങ്ക്
https://play.google.com/store/apps/details?id=com.keralasrtc.app
കെഎസ്ആർടിസി കൺട്രോൾ റൂം- 9447071021, 0471- 2463799

RELATED ARTICLES

Most Popular

Recent Comments