Wednesday
17 December 2025
26.8 C
Kerala
HomeKeralaആരോഗ്യ മേഖലയിലെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി വകുപ്പിൽ 300 അധിക തസ്‌തികകൾ

ആരോഗ്യ മേഖലയിലെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി വകുപ്പിൽ 300 അധിക തസ്‌തികകൾ

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ 300 തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകി. തസ്‌തികകൾ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌തതായി ആരോഗ്യമന്ത്രി വീണാ ജോർജ്‌ നിയമസഭയെ അറിയിച്ചു. 204 സ്റ്റാഫ്‌ നേഴ്‌സ്‌, 52 ഫാർമസിസ്റ്റ്‌ ഗ്രേഡ്‌ 2, 42 എൽഡി ക്ലർക്ക്‌, രണ്ട്‌ ഓഫീസ്‌ അറ്റൻഡന്റ്‌ (ഒഎ) തസ്‌തികകളാണ്‌ അനുവദിച്ചത്‌. ജില്ലാ മെഡിക്കൽ ഓഫീസർമാർ ഒഴിവുകൾ എത്രയുംവേഗം പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്യണമെന്ന്‌ തസ്തിക അനുവദിച്ചുള്ള ഉത്തരവിലും വ്യക്തമാക്കി.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്തും ആരോഗ്യ വകുപ്പിൽ കൂടുതൽ തസ്‌തിക സൃഷ്‌ടിച്ചിരുന്നു. ആയുഷ്/ ഹോമിയോ വിഭാഗങ്ങളിലുൾപ്പെടെ പതിനായിരത്തോളം പുതിയ തസ്‌തികയാണ്‌ സൃഷ്‌ടിച്ചത്‌. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ മാത്രമായി 4300എണ്ണം.

അഞ്ച്‌ മെഡിക്കൽ കോളേജിലേക്ക് ഒറ്റഘട്ടമായി 721 നേഴ്‌സുമാരുടെ തസ്‌തികയും സൃഷ്ടിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ തസ്‌തിക വെട്ടിക്കുറയ്‌ക്കകയും നിയമന നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ആ സ്ഥാനത്താണ്‌ സാമ്പത്തിക പ്രതിസന്ധിയിലും എൽഡിഎഫ്‌ സർക്കാർ പുതിയ തസ്‌തികകൾക്ക്‌ അംഗീകാരം നൽകുന്നത്‌.

 

ആരോഗ്യമന്ത്രി വീണാ ജോർജ്‌
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. ആരോഗ്യ മേഖലയിലെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറല്‍, ജില്ലാ, താലൂക്കുതല ആശുപത്രികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവയില്‍ 1200 വിവിധ തസ്തികകള്‍ സൃഷ്ടിക്കാന്‍ നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ ആദ്യഘട്ടമായി 300 തസ്തികകളുടെ അനുമതിയാണ് നല്‍കിയത്.

നഴ്‌സ് ഗ്രേഡ് രണ്ട് 204, ഫാര്മസിസ്റ്റ് ഗ്രേഡ് രണ്ട് 52, ക്ലാര്ക്ക് 42, ഓഫീസ് അറ്റന്ഡന്റ് 2 എന്നിങ്ങനെയാണ് തസ്തിക സൃഷ്ടിച്ചത്. ജില്ലാ മെഡിക്കല് ഓഫീസര്മാര് ഒഴിവുള്ള തസ്തികകള് എത്രയും വേഗം പി.എസ്.സി.യെ അറിയിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിലെ ഒഴിവുള്ള തസ്തികകള് അടിയന്തരമായി റിപ്പോര്ട്ട് ചെയ്യാന് വകുപ്പ് തലവന്മാരുടെ യോഗം വിളിച്ച് നിര്ദേശം നല്കിയിരുന്നു. കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് ഏറ്റവുമധികം തസ്തികകള് സൃഷ്ടിച്ചത് ആരോഗ്യ വകുപ്പിലാണ്. അതിന്റെ തുടര്ച്ചയായി ഈ സര്ക്കാരും നിരവധി തസ്തികകളാണ് സൃഷ്ടിച്ചു വരുന്നത്.
RELATED ARTICLES

Most Popular

Recent Comments