Sunday
11 January 2026
28.8 C
Kerala
HomeKeralaറാഗിംഗ് : മംഗളൂരുവിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

റാഗിംഗ് : മംഗളൂരുവിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

റാഗിംഗ് നടത്തിയെന്ന പരാതിയെത്തുടർന്ന് മംഗളൂരുവിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വർഷ വിദ്യാർത്ഥികളായ അഞ്ച് മലയാളി വിദ്യാർത്ഥികളെയാണ് ഇവർ റാഗ് ചെയ്തത്.

പതിനെട്ട് വിദ്യാർത്ഥികൾ റാഗ് ചെയ്തുവെന്നാണ് കോളജ് അധികൃതർ പൊലീസിന് നൽകിയ പരാതി. ഇതിൽ പതിനൊന്ന് വിദ്യാർത്ഥികൾ നേരത്തേ റാഗ് ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കാസർഗോഡ് സ്വദേശികളാണ് അറസ്റ്റിലായത്.

ഒന്നാം വർഷ വിദ്യാർത്ഥികളോട് മുടിവെട്ടാനും മീശവടിക്കാനുമാണ് ഇവർ ആവശ്യപ്പെട്ടത്. അനുസരിക്കാത്തവരെ മുറിയിൽ പൂട്ടിയിടുകയും ആക്രമിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കെതിരെ കർണാടക വിദ്യാഭ്യാസ നിയമത്തിലെ കൂടുതൽ വകുപ്പുകൾ കൂടി ചുമത്തും.

 

RELATED ARTICLES

Most Popular

Recent Comments