എൽ ജി എസ് പട്ടിക ; ട്രിബ്യുണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

0
93

എൽ ജി എസ് പട്ടികയുടെ കാലാവധി നീട്ടിയ ട്രിബ്യുണൽ ഉത്തരവ് ഹൈക്കോടതി. റദ്ദാക്കി ലാസ്റ്റ് ഗ്രേഡ് സെർവെൻറ് റാങ്ക് പട്ടികയുടെ കാലാവധിനീട്ടിയ അഡ്രമിനിസ്ട്രേറ്റിവ് ട്രിബ്യുണലിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത് .

സെപ്‌തംബര്‍ അവസാനം വരെയാണ് ലാസ്‌റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി ദീര്‍ഘിപ്പിച്ച്‌ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ഇത്തരത്തില്‍ ഇടക്കാല ഉത്തരവിറക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് അധികാരമുണ്ടോ എന്ന സംശയവും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രകടിപ്പിച്ചു. ഒരു പട്ടികയുടെ കാലാവധി മാത്രമാണ് നീട്ടിയത്. അത് ശരിയല്ലെന്നും കോടതി പറഞ്ഞു. അതേസമയം ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പിഎസ്‌സി കോടതിയില്‍ അറിയിച്ചു.

പുതിയ നിയമനത്തിനുള‌ള നടപടികള്‍ സര്‍ക്കാര്‍ തുടരുകയാണെന്ന് സര്‍ക്കാര്‍
അറിയിച്ചു. കാലാവധി നീട്ടുന്നതുകാരണം പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്‌ടപ്പെടും എന്ന് കാണിച്ചാണ് കോടതിയെ പിഎസ്‌സി സമീപിച്ചത്. കാലാവധി അവസാനിക്കുന്ന ലിസ്‌റ്റുകളുടെ സമയപരിധി ഇനി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു.