ബിജെപിയുമായി അടുത്ത് പ്രവർത്തിച്ചിരുന്ന സംവിധായകനും നടനുമായ മേജർ രവി കോൺഗ്രസിലേക്ക് എന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ മേജർ രവി പങ്കെടുക്കും. തൃപ്പൂണിത്തുറയിൽ വച്ചായിരിക്കും ഐശ്വര്യ കേരള യാത്ര പരിപാടിയിൽ പങ്കെടുക്കുക.
ബിജെപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണം മേജർ രവി ഉന്നയിച്ചിരുന്നു . 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് മേജർ രവി പറഞ്ഞത്. ഇതേ തുടർന്ന് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചേക്കുമെന്നും വിവരം.ഒരിടത്തുപോലും ബിജെപി നേതാക്കൾക്ക് വേണ്ടി പ്രസംഗിക്കാൻ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.