അന്താരാഷ്ട്ര വാർത്ത ചാനലായ ബി.ബി.സി ന്യൂസ് ചാനലിന് ചൈനയിൽ വിലക്ക് . ചൈനീസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ് വിലക്ക് ഏർപ്പെടുത്തിയത്.ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും രാജ്യത്തെ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
യു.കെ നിയമം ലംഘിച്ചതിന് ചൈനീസ് ബ്രോഡ്കാസ്റ്ററായ സി.ജി.ടി.എൻ നെറ്റ്വർക്കിൻറെ ലൈസൻസ് ബ്രിട്ടൻ റെഗുലേറ്റർ അസാധുവാക്കിയതിന് പിന്നാലെയാണ് ചൈനയുടെ നടപടി.
ചൈനയിലെ സംപ്രേക്ഷണ മാർഗനിർദേശങ്ങളിൽ ബി.ബി.സി ഗുരുതര ലംഘനം നടത്തിയതായി നാഷനൽ റേഡിയോ ആൻഡ് ടെലിവിഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ഉയിഗൂർ മുസ്ലിംകളെ സംബന്ധിച്ച് വിവാദപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്തതിലൂടെ മാർഗനിർദേശങ്ങൾ ലംഘിച്ചു എന്നാണ് ചൈന വ്യക്തമാക്കുന്നത്. ചൈനയുടെ നടപടി നിരാശാജനകം എന്നായിരുന്നു ബി.ബി.സിയുടെ പ്രതികരണം.