Wednesday
17 December 2025
30.8 C
Kerala
HomeKerala'അതിജീവനത്തിന്റെ മുന്നണി പോരാളികള്‍' ആരോഗ്യ മന്ത്രി വീണ ജോർജ് പ്രകാശനം ചെയ്തു

‘അതിജീവനത്തിന്റെ മുന്നണി പോരാളികള്‍’ ആരോഗ്യ മന്ത്രി വീണ ജോർജ് പ്രകാശനം ചെയ്തു

ആധുനിക നഴ്‌സിംഗിന്റെ ഉപജ്ഞാതാവായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ 200-ാമത് ജന്മവാര്‍ഷികം പ്രമാണിച്ച് 2020-21 വര്‍ഷം ലോകാരോഗ്യ സംഘടന അന്തര്‍ദേശീയ നഴ്‌സസ് വര്‍ഷമായി ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നഴ്‌സസ് ആഘോഷ കമ്മറ്റി തയ്യാറാക്കിയ ഡോക്യുമെന്ററി

‘അതിജീവനത്തിന്റെ മുന്നണി പോരാളികള്‍’ ആരോഗ്യ മന്ത്രി വെണ്ണ ജോർജ് പ്രകാശനം ചെയ്തു. നഴ്‌സുമാരുടെ സേവന സന്നദ്ധതയും അര്‍പ്പണ മനോഭാവവും ആത്മത്യാഗവും സമൂഹത്തിലേക്ക് എത്തിക്കുന്നതാണ് ഈ ഡോക്യുമെന്ററിയുടെ ലക്‌ഷ്യം.

കോവിഡ് കാലത്ത് ത്യാഗോജ്വലമായ സേവനങ്ങള്‍ക്കാണ് നഴ്‌സുമാര്‍ നേതൃത്വം നല്കുന്നത്. ആരോഗ്യരംഗത്തെ നട്ടെല്ലാണ് നഴ്‌സുമാര്‍. നഴ്‌സുമാരുടെ കഠിനാധ്വാനവും ആത്മത്യാഗവും സേവന സന്നദ്ധതയും ലോകം തിരിച്ചറിഞ്ഞ കാലം കൂടിയാണിത്.

നഴ്‌സുമാരുടെ ത്യാഗോജ്വല സേവനം കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ നഴ്‌സുമാരുടെ തസ്തിക നഴ്‌സിംഗ് ഓഫിസര്‍ എന്നു നാമകരണം ചെയ്തിരുന്നു. കോവിഡ്-19 വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ കൃത്യമായി സീറോ വേസ്റ്റേജോടെ അധിക ഡോസ് നല്‍കി മാതൃകയായ നഴ്‌സുമാരെ പ്രത്യേകം അഭിനന്ദിക്കുന്നു എന്നും വീണ ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments