Thursday
18 December 2025
22.8 C
Kerala
HomeKeralaഏകോപിത നവകേരളം: കർമ്മപദ്ധതി 2 രൂപീകരിക്കും

ഏകോപിത നവകേരളം: കർമ്മപദ്ധതി 2 രൂപീകരിക്കും

 

നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആർദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബിൽഡ് കേരള ഇനിഷ്യേറ്റീവും ഉൾപ്പെടുത്തി ഏകോപിത നവകരളം കർമ്മപദ്ധി 2 രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം ഏതാണ്ട് പൂർത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകേണ്ടതിനാലും വിദ്യാഭ്യാസ മിഷന്റെ പേര് ‘വിദ്യാകിരണം’ എന്ന് പുനർനാമകരണം ചെയ്യും.

നവകേരളം കർമ്മപദ്ധതിയുടെ നടത്തിപ്പിന് മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കൺവീനറായും നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ജോ. കൺവീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, സെക്രട്ടറിമാർ എന്നിവർ അംഗങ്ങളായും നവകേരളം കർമ്മപദ്ധതി സെൽ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കർമ്മപദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും സംഘടനാ സംവിധാനം രൂപപ്പെടുത്തുന്നതിനും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും. 88 തസ്തികകൾ മൂന്നു വർഷത്തേക്കാണ് സൃഷ്ടിക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനും ഒരു കോർഡിനേറ്ററെ നിയമിക്കും.

RELATED ARTICLES

Most Popular

Recent Comments