കർണാടക മുഖ്യമന്ത്രിയായി ബസവരാജ്​ ബൊമ്മൈ അധികാരമേറ്റു

0
72

 

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി ലിം​ഗാ​യ​ത്ത് നേ​താ​വ് ബ​സ​വ​രാ​ജ് ബൊ​മ്മെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ത​വ​ർ​ച്ഛ​ന്ദ് ഗെ​ലോ​ട്ട് സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു.ബംഗളൂരുവിൽ നടന്ന ചടങ്ങിൽ ബി.എസ്​. യെദിയൂരപ്പയും സന്നിഹിതനായിരുന്നു.

തിങ്കളാഴ്ച നടന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിലാണ്​ 61കാരനായ ബൊമ്മൈയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമെടുത്തത്​. സത്യപ്രതിജ്ഞക്ക്​ മുമ്പ്​ യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്​തിരുന്നു.

മു​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യും പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വു​മാ​യി​രു​ന്ന എ​സ്.​ആ​ർ. ബൊ​മ്മെ​യു​ടെ മ​ക​നാ​ണു ബ​സ​വ​രാ​ജ് ബൊ​മ്മെ. ജ​ന​താ​ദ​ളി​ലൂ​ടെ രാ​ഷ്‌​ട്രീ​യ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ബ​സ​വ​രാ​ജ് 2008ലാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. 1960 ജ​നു​വ​രി 28നാ​ണു ജ​ന​നം. 1956നു​ശേ​ഷം ക​ർ​ണാ​ട​ക​യി​ലെ 21 മു​ഖ്യ​മ​ന്ത്രി​മാ​രി​ൽ ഒ​ന്പ​തു പേ​ർ ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ക്കാ​രാ​ണ്. സം​സ്ഥാ​ന​ത്തെ 224 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 90 എ​ണ്ണ​ത്തി​ൽ ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ത്തി​നു നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ട്.