കര്‍ണാടകയിലെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗമാണ് ബൊമ്മെയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. നാളെ വൈകിട്ട് 3.20നാണ് സത്യപ്രതിജ്ഞ. ലിംഗായത്ത് സമുദായത്ത് നിന്നുള്ള നേതാവാണ് ബസവരാജ് ബൊമ്മെ. സ്ഥാനം ഒഴിഞ്ഞ ബി എസ് യദ്യൂരപ്പയുമായി അടുത്ത ബന്ധമുള്ള ആഭ്യന്തരമന്ത്രി കൂടിയായിരുന്നു ബസവരാജ് ബൊമ്മെ. യെദിയൂരപ്പയാണ് ബൊമ്മയുടെ പേര് നിര്‍ദേശിച്ചത്.
മുന്‍ മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. 2008ലാണ് ബിജെപിയിലെത്തുന്നത്. ബിഎസ് യദ്യൂരപ്പയുടെ അടുത്ത അനുയായി ആയാണ് എക്കാലത്തും ബസരാജ് ബൊമ്മെ അറിയപ്പെടുന്നത്. നേരത്തെ കര്‍ണാടക ജലവിഭവവകുപ്പ് മന്ത്രിയായും ബസവരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ണാടക രൂപീകരണത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട 20 മുഖ്യമന്ത്രിമാരും ലിംഗായത്ത് സമുദായത്തില്‍ നിന്നായിരുന്നു.