ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയെ റെയില്‍വേ പൊലീസ് പിടികൂടി. ചെന്നൈ – മംഗളുരു ട്രെയിനിലാണ് പീഡനശ്രമം ഉണ്ടായത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി സുമിത്രനെയാണ് റെയില്‍വെ പോലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെയായിരുന്നു സുമിത്രന്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. യുവതി സഞ്ചരിച്ച കോച്ചില്‍ തന്നെയായിരുന്നു സുമിത്രനും.
പുലര്‍ച്ചെയോടെ ട്രെയിന്‍ പാലക്കാട് എത്തിയപ്പോഴാണ് സുമിത്രന്‍ ഉറങ്ങിക്കിടന്ന യുവതിയെ കടന്നു പിടിച്ചത്. ഇതോടെ യുവതി ബഹളം വെക്കുകയും സമീപത്തുണ്ടായിരുന്ന യാത്രക്കാര്‍ സുമിത്രനെ തടഞ്ഞുവെക്കുകയുമായിരുന്നു. തുടര്‍ന്ന് ഒലവക്കോട് സ്റ്റേഷനില്‍വെച്ച് ഇയാളെ റെയില്‍വേ പൊലീസിന് കൈമാറി. സംഭവത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സുമിത്രനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.