മുസ്ലിം സംവരണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി ; ഹിന്ദുസഭ നേതാവിന് 25,000 രൂപ പിഴ

0
95

മുസ്​ലിംകളടക്കം സമുദായങ്ങളെ കേരളത്തിലെ ന്യൂനപക്ഷ പട്ടികയിൽനിന്ന്​ ഒഴിവാക്കി അവ​ർക്ക്​​ നൽകുന്ന സംവരണം തടയണമെന്ന്​ ആവശ്യപ്പെട്ട്​ നൽകിയ ഹരജി 25,000 രൂപ പിഴയോടെ ഹൈകോടതി തള്ളി. മുസ്​ലിംകൾ, ലത്തീൻ കത്തോലിക്കർ, ക്രിസ്​ത്യൻ നാടാർ, ക്രിസ്​തുമതത്തിലേക്ക്​ പരിവർത്തനം ചെയ്​ത ദലിത്​ വിഭാഗക്കാർ എന്നിവരുടെ ന്യൂനപക്ഷ പദവി ഒഴിവാക്കാൻ ന്യൂനപക്ഷ കമീഷന്​ നിർദേശം നൽകണമെന്ന്​ ആവശ്യപ്പെട്ട്​ കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രം ട്രഷറർ ശ്രീകുമാർ മാങ്കുഴി നൽകിയ പൊതുതാൽപര്യ ഹരജിയാണ്​ ചീഫ്​ ജസ്​റ്റിസ്​ എസ്​. മണികുമാർ, ജസ്​റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ പിഴയോടെ തള്ളിയത്​.

തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ നൃത്തം ചെയ്​ത സംഭവം ലവ്​ ജിഹാദായി ചിത്രീകരിച്ച്​ വിവാദത്തിലായ അഭിഭാഷകൻ ആർ. കൃഷ്​ണരാജ്​ മുഖേനയാണ്​ ഹരജി നൽകിയിരുന്നത്​​. പിഴത്തുക അപൂർവരോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിന്​ രൂപം നൽകിയ ഫണ്ടിലേക്ക് ഒരുമാസത്തിനകം നൽകാനാണ്​ നിർദേശം. പിഴയൊടുക്കിയില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്തെ മുസ്​ലിം, ലത്തീൻ കത്തോലിക്ക, ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ സ്ഥിതി കണക്കിലെടുത്താൽ പിന്നാക്കവിഭാഗമായി കാണാൻ കഴിയില്ലെന്നും പട്ടികജാതിയിൽനിന്ന് ക്രിസ്തുമതത്തിലേക്ക് മാറുന്നവർക്ക് സംവരണാനുകൂല്യങ്ങൾ നൽകുന്നത് മതപരിവർത്തനം പ്രോത്സാഹിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. എന്നാൽ, ന്യൂനപക്ഷ​ങ്ങ​െളയും പട്ടികവിഭാഗക്കാ​െരയും സാമൂഹിക, വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന വിഭാഗ​ങ്ങളെയും സംബന്ധിച്ചും ഇവരുടെ അവസ്ഥയെക്കുറിച്ച്​ പഠിക്കാൻ കമീഷനുകളെ നിയോഗിക്കുന്നതിനെപ്പറ്റിയും ഭരണഘടനയിൽ പ്രതിപാദിക്കുന്നുണ്ടെന്ന സർക്കാർ വാദം കോടതി ചൂണ്ടിക്കാട്ടി.