പെഗാസസ് ഫോൺ ചോർത്തലിൽ രാഷട്രീയ നേതാക്കളടക്കം കാഷ്മീരിൽ 25 പേരുടെ ഫോണുകൾ ചോർത്തിയെന്നു റിപ്പോർട്ട്. ജമ്മു കാഷ്മീരിലെ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തിയുടെയും എട്ട് കുടുംബാംഗങ്ങളുടെയും ഫോണുകൾ ചോർന്നു.കാഷ്മീരിൻറെ പ്രത്യേക പദവി എടുത്തുകളയുന്നതിന് തൊട്ട് മുൻപാണ് ഫോണുകൾ ചോർന്നത്.
അലി ഷാ ഗിലാനിയുടെ മരുമകനടക്കം നാല് ബന്ധുക്കളുടെ ഫോണുകളും ചോർത്തിയെന്നും ദി വയർ റിപ്പോർട്ട് ചെയ്യുന്നു. ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷൻ മിർവെയ്സ് ഉമർ ഫറൂക്കും നിരീക്ഷണത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.