Sunday
11 January 2026
24.8 C
Kerala
HomeKeralaകരുതലായി സർക്കാർ : 2 മാസത്തെ ക്ഷേമ പെൻഷനുകൾ ആഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യും

കരുതലായി സർക്കാർ : 2 മാസത്തെ ക്ഷേമ പെൻഷനുകൾ ആഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യും

 

ഓണത്തിന് മുന്നോടിയായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ആഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ആഗസ്റ്റ് രണ്ടാം പകുതിയിലാണ് ഈ വർഷത്തെ ഓണം. ഓരോ ആൾക്കും രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപ ലഭിക്കും.

55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാൻ 1600 കോടി രൂപയാണ് ചെലവ് വരിക. വലിയ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെങ്കിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

 

RELATED ARTICLES

Most Popular

Recent Comments