സംസ്ഥാനത്ത് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനിച്ചു.കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ ഒരു മാനേജിംഗ് ഡയറക്ടർ തസ്തിക സൃഷ്ടിക്കും.
മലബാർ സിമന്റ്‌സ് ലിമിറ്റഡ് കമ്പനിയിൽ ഒഴിഞ്ഞു കിടക്കുന്ന മാനേജീരിയിൽ വിഭാഗത്തിൽപ്പെട്ട തസ്തികകൾ പുനരുജ്ജീവിപ്പിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ തീരുമാനിച്ചു. എം3 ഗ്രേഡിൽ ചീഫ് കെമിസ്റ്റ്, ചീഫ് എൻജിനീയർ (മെക്കാനിക്കൽ), ചീഫ് എൻജിനീയർ (ഇലക്ട്രിക്കൽ), മാനേജർ (മെറ്റീരിയൽസ്), മാനേജർ (പ്രൊഡക്ഷൻ) എന്നിങ്ങനെ ഓരോ തസ്തികകളിലാണ് നിയമനം നടത്തുക.
എറണാകുളം നഴ്‌സിംഗ് കോളേജിൽ 2017 ൽ സൃഷ്ടിച്ച ഒമ്പത് നഴ്‌സിംഗ് തസ്തികകൾ റദ്ദ് ചെയ്ത് പകരം ഏഴ് അസിസ്റ്റന്റ് പ്രൊഫസർ ഇൻ നഴ്‌സിംഗ് തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
കോഴിക്കോട് എരഞ്ഞിപ്പാലം കരുണ ബധിര മൂക ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രിൻസിപ്പൽ, അധ്യാപകർ, ലാബ് അസിസ്റ്റന്റ് തുടങ്ങി എട്ട് തസ്തികകൾ സൃഷ്ടിക്കും.