യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പകരം ജില്ലാ സഹകരണ ബാങ്കുകൾ പുനസ്‌ഥാപിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രതിപക്ഷ സംഘടനയിൽപെട്ട ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായ ധർണ ഉദ്ഘാടനം ചെയ്യുമ്പോളാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ‘‘ഏതാണീ കേരള ബാങ്ക്. അനധികൃത നിയമനങ്ങൾക്ക് വേണ്ടി തുടങ്ങിയ ബാങ്ക് ഞങ്ങൾ അധികാരത്തിലെത്തിയാൽ പിരിച്ചുവിടും ’’ എന്നായിരുന്നു പ്രസംഗം .
യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പദ്ധതി പരിച്ചുവിടുമെന്ന് നേരത്തെ യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞിരുന്നു . നിരവധി പേർക്ക് സ്വന്തമായി കേറികിടക്കാനൊരു വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ച വലിയ പദ്ധതിയാണത്.