Wednesday
17 December 2025
30.8 C
Kerala
HomeKeralaട്രാന്‍സ്‌ജെന്‍ഡറുടെ മരണം; അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

ട്രാന്‍സ്‌ജെന്‍ഡറുടെ മരണം; അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

ട്രാന്‍സ്ജെണ്ടര്‍ അനന്യ കുമാരി അലക്സിന്റെ (28) മരണവുമായി ബന്ധപ്പെട്ട് അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്ജെണ്ടര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു

കൊല്ലം സ്വദേശിയായ അനന്യ കുമാരി അലക്‌സിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.

കൊച്ചിയിലെ റിനൈ മെഡിസിറ്റിയില്‍ തനിക്ക് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായിരുന്നുവെന്നും അതിന്റെ കഷ്ടതകള്‍ ഏറെയാണെന്നും അനന്യ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ചികില്‍സ രേഖകള്‍ പോലും കൈമാറാതെ തന്റെ തുടര്‍ ചികില്‍സ നിഷേധിക്കുകയാണെന്നും അനന്യ പരാതി ഉന്നയിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments