മൂന്നാമത്തെ ദിവസവും വിപണി “നഷ്ടത്തില്‍ ക്ലോസ് ചെയ്തു”;

0
69

തുടര്‍ച്ചയായുള്ള മൂന്നാമത്തെ ദിവസവും വിപണി നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു. മെറ്റല്‍, റിയാല്‍റ്റി, ബാങ്ക് ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. യുഎസ് സൂചികകള്‍ തിരിച്ചുവരുമെന്ന വിലയിരുത്തല്‍ പുറത്തുവന്നതോടെ രാജ്യത്തെ സൂചികകള്‍ ദിനവ്യാപാരത്തിലെ നഷ്ടത്തിന്റെ പകുതിയും വീണ്ടെടുത്തിട്ടുണ്ട്.

സെന്‍സെക്‌സ് 354.89 പോയന്റ് നഷ്ടത്തില്‍ 52,198.51ലും നിഫ്റ്റി 120.30 പോയന്റ് താഴ്ന്ന് 15,632.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ തുടങ്ങിവിടങ്ങളിലെ വിപണികളും നഷ്ടംനേരിട്ടു.