കൊക്കോ ഗൗഫിന് കൊവിഡ് സ്ഥിരീകരിച്ചു, ഒളിംപിക്‌സിൽ നിന്ന് പിന്മാറി

0
57

അമേരിക്കൻ ടെന്നിസ് താരം കൊക്കോ ഗൗഫിന് കൊവിഡ് സ്ഥിരീകരിച്ചു. വനിതാ ടെന്നിൽ യുഎസ്എ ടീമിനെ ടോക്യോ ഒളിംപിക്‌സിൽ നയിക്കാൻ ഒരുങ്ങുന്നതിനിടെയാണ് 17കാരിയായ ഗൗഫിന് കൊവിഡ് സ്ഥിരീകരിച്ചത്.

ലോക റാങ്കിങ്ങിൽ 23ആം സ്ഥാനത്തുള്ള ഗൗഫ് ഈ മാസം നടന്ന വിംബിൾഡണിൽ പ്രീക്വാർട്ടറിലാണ് പുറത്തായത്. ഒളിംപിക്‌സിൽ അമേരിക്കയെ പ്രതിനിധീകരിക്കുക എന്നത് വലിയ സ്വപ്നമായിരുന്നുവെന്നും പങ്കെടുക്കാനാവാത്തത് വലിയ നിരാശയാണെന്നും ഗൗഫ് പറഞ്ഞു.

മത്സരിച്ചിരുന്നുവെങ്കിൽ 2000ലെ സിഡ്‌നി ഒളിംപിക്‌സിനുശേഷം മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ടെന്നീസ് താരമെന്ന റെക്കോർഡ് ഗൗഫിന് സ്വന്തമാവുമായിരുന്നു.