BREAKINGന്യൂനപക്ഷ സ്കോളർഷിപ്പ് : ഓരോ മണിക്കൂറിലും നിലപാട് മാറ്റി വി.ഡി.സതീശൻ

0
82

ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പ് അനുപാതം പുന:ക്രമീകരിക്കാനുള്ള സർക്കാർ തീരുമാനത്തെ പൂർണമായി സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലപാടിൽ മലക്കംമറിഞ്ഞു.ന്യൂനപക്ഷ സ്‌കോളർഷിപ്പ് പുന:ക്രമീകരിച്ചതിലൂടെ ഒരു സമുദായത്തിനും നഷ്ടമില്ലെന്നും പുതിയ ഉത്തരവിൽ പരാതിയില്ലെന്നുമാണ് സതീശൻ ആദ്യം പ്രതികരിച്ചത്.

നിലവിലുള്ള സ്‌കോളർഷിപ്പ് കുറയ്ക്കാത്തതിനെ സ്വാഗതം ചെയ്യുന്നു. ഹൈക്കോടതി വിധിപ്രകാരം മറ്റു സമുദായങ്ങളെക്കുടി ആനുപാതികമായി സ്‌കോളർഷിപ്പ് കൊടുക്കാനുള്ള സർക്കാർ തീരുമാനത്തെയും അംഗീകരിക്കുന്നവെന്നും വി ഡി സതീശൻ പറഞ്ഞു. സതീശന്റെ പ്രസ്താവനയെ മുസ്ലീം ലീഗ് രൂക്ഷമായി വിമർശിച്ചതിനുപിന്നാലെയാണ് ഒരുമണിക്കൂറിനുള്ളിൽ പ്രതിപക്ഷനേതാവ് നിലപാട് തിരുത്തിയത്.

എന്നാൽ ഇതിനുപിന്നാലെ ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ള ലീഗ് നേതാക്കൾ പ്രതിപക്ഷനേതാവിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. ഇതിന്റെ സമ്മർദത്താൽ മുസ്ലിം സമുദായത്തിന് സ്‌കോളർഷിപ്പ് പുനക്രമീകരിച്ചതിലൂടെ നഷ്ടം സംഭവിച്ചുവെന്ന് സതീശൻ തിരുത്തിപറഞ്ഞു . സർക്കാർ നിലപാട് ഭാഗികമായി അംഗീകരിക്കുന്നുവെന്നാണ് താൻ പറഞ്ഞതെന്നും പറഞ്ഞ് സതീശൻ തടിതപ്പുകയായിരുന്നു.