ഭൂമിയില്‍ വന്‍ പ്രളയമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി നാസ. ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് നാസ പുറത്തുവിട്ടു. ചന്ദ്രന്റെ ചലനം മൂലം സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ല്‍ റെക്കോര്‍ഡ് പ്രളയമുണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
2030 ന്റെ പകുതിയോടെ ഭൂമിയില്‍ വന്‍ പ്രളയങ്ങള്‍ സംഭവിച്ചേക്കാമെന്നും സമുദ്രത്തോട് അടുത്തുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നും പഠനം നടത്തിയ ഗവേഷകര്‍ വ്യക്തമാക്കുന്നു. തീരപ്രദേശങ്ങളില്‍ വേലിയേറ്റം സംഭവിക്കുന്നത് സാധാരണയാണ്. എന്നാല്‍, ഈ വേലിയേറ്റം ഭീകരമായിരിക്കുമെന്നും വെള്ളം ഏറെ ഉയരത്തില്‍ പൊങ്ങുമെന്നും പഠനത്തില്‍ പറയുന്നു. 18.6 മാസത്തോളം ഈ പ്രതിഭാസം തുടര്‍ന്നേക്കും. വേലിയേറ്റങ്ങള്‍ കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങള്‍ പതിവാകും. ഈ പ്രളയങ്ങള്‍ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഈ ദുരന്തത്തെ മുന്‍കൂട്ടികണ്ടില്ലെങ്കില്‍ ജീവിതത്തിനും ഉപജീവനത്തിനും വലിയ തടസ്സമുണ്ടാക്കുമെന്നും ഗവേഷകര്‍ പഠനത്തില്‍ വിശദമാക്കുന്നുണ്ട്.
നാസ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഭൂമിയില്‍ വന്‍ പ്രളയങ്ങള്‍ സംഭവിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയില്‍ പ്രളയങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിനു പിന്നാലെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം കാരണം സമുദ്രനിരപ്പ് ഉയരുന്നതും വിനാശകരവുമായ പ്രളയത്തിലേക്ക് നയിക്കുന്നതെന്നുമാണ് നാസയുടെ പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
വരാനിരിക്കുന്ന പ്രതിഭാസം കാരണം മാസത്തില്‍ 10 മുതല്‍ 15 തവണ വരെ ഒരു പ്രദേശത്ത് പ്രളയമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇങ്ങനെ സംഭവിച്ചാല്‍ എല്ലാ ആസൂത്രണങ്ങളും പരാജയപ്പെടുമെന്നുമാണ് ഗവേഷകര്‍ വിശദമാക്കുന്നത്.
പ്രളയം കാരണം സമുദ്രനിരപ്പിനു സമീപമുള്ള താഴ്ന്ന പ്രദേശങ്ങള്‍ കൂടുതല്‍ അപകടത്തിലേക്കും ദുരിതത്തിലേക്കും പോയേക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം, സമുദ്രനിരപ്പ് ഉയരുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സംയോജനമാണ് വരാന്‍ പോകുന്നതെന്നും ഗവേഷകര്‍ പറഞ്ഞു.