Thursday
18 December 2025
22.8 C
Kerala
HomeIndiaവ്യവസായി മെഹുൽ ചോക്‌സിക്ക് ഡൊമിനിക്കൻ കോടതി ജാമ്യം അനുവദിച്ചു

വ്യവസായി മെഹുൽ ചോക്‌സിക്ക് ഡൊമിനിക്കൻ കോടതി ജാമ്യം അനുവദിച്ചു

ഇന്ത്യയിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ വ്യവസായി മെഹുൽ ചോക്‌സിക്ക് ഡൊമിനിക്കൻ കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നൽകിയത്. ന്യൂറോളജിസ്റ്റിനെ കാണാൻ ആന്റിഗ്വയിലേക്ക് പോകാൻ ജാമ്യം അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. തന്നെ അറസ്റ്റ് ചെയ്തത് ഇന്ത്യൻ സർക്കാറിന്റെ പ്രതിനിധികൾ നടപ്പാക്കിയ പദ്ധതിയാണെന്നും തനിക്കെതിരെ ഫയൽ ചെയ്തിരിക്കുന്ന കേസ് തള്ളണമെന്നുമാവശ്യപ്പെട്ട് ചോക്‌സ് കേസ് ഫയൽ ചെയ്‌തെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ചോക്സി ഡൊമിനിക്കയിൽ മെയ് 23ന് പിടിയിലാകുന്നത്.ചോക്സിക്കെതിരെ ഇന്റർപോൾ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബന്ധു നീരവ് മോദിയുമായി ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13500 കോടി വായ്പയെടുത്ത് മുങ്ങിയ കേസിലെ പ്രതിയാണ് ചോക്സി.

RELATED ARTICLES

Most Popular

Recent Comments