Wednesday
17 December 2025
26.8 C
Kerala
HomeIndiaകോവിഡ് മൂന്നാം തംരംഗം തലയ്‌ക്കുമീതെ, ജാഗ്രത കൈവിടരുത്: ആശങ്ക അറിയിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കോവിഡ് മൂന്നാം തംരംഗം തലയ്‌ക്കുമീതെ, ജാഗ്രത കൈവിടരുത്: ആശങ്ക അറിയിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കോവിഡ് മൂന്നാം തംരംഗം തലയ്‌ക്കുമീതെ എത്തിനിൽക്കുകയാണെന്നു ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രാജ്യത്തെ ജനങ്ങളുടെ ജാഗ്രത എല്ലാം നഷ്ടമായെന്നും അതിനാൽ ജാഗ്രത കൈവിടരുതെന്ന് അഭ്യർഥിച്ച ഐഎംഎ അധികൃതരും ജനങ്ങളും പ്രകടിപ്പിക്കുന്ന അലംഭാവത്തിൽ ആശങ്ക അറിയിച്ചു.

‘ആഗോളതത്തിലെ പ്രവണതകൾ അനുസരിച്ചും മഹാമാരികളുടെ ചരിത്രപ്രകാരവും ഏതു നിമിഷവും രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവാം. എന്നാൽ പലയിടത്തും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആൾക്കൂട്ടമുണ്ടാവുന്നത് കാണാനാവുന്നുണ്ട്. ജനങ്ങളും അധികാരികളും അലംഭാവം പ്രകടിപ്പിക്കുന്നത് വേദനാജനകമാണ്”- ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു.

വിനോദ സഞ്ചാര യാത്രകൾ, തീർഥാടനം, മതപരമായ കൂടിച്ചേരലുകൾ എല്ലാം വേണ്ടതു തന്നെയാണ്. എന്നാൽ ഏതാനും മാസം കൂടി അതെല്ലാം നീട്ടിവച്ചേ മതിയാവൂ. വാക്‌സിൻ ലഭിച്ചിട്ടില്ലാത്ത ആളുകൾ കൂടിച്ചേരാൻ അവസരം ഒരുക്കുന്നത് മൂന്നാം തരംഗത്തിലെ സൂപ്പർ സ്‌പ്രെഡിന് കാരണമാവുമെന്ന് ഐഎംഎ പറയുന്നു.

കോവിഡ് ബാധിച്ച ഒരാളെ ചികിത്സിക്കുന്നതും അതിന്റെ സാമ്പത്തിക പ്രത്യാഘാതവും കണക്കിലെടുത്താൽ ഇത്തരം കൂടിച്ചേരലുകൾ ഒഴിവാക്കിയാൽ ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം കുറവായിരിക്കുമെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. വാക്‌സിനേഷൻ വേഗത്തിലാക്കിയും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചും മൂന്നാം തരംഗം ഒഴിവാക്കാനാവുമെന്നും ഐഎംഎ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments