പാലക്കാട് ബിജെപി വിട്ട് യുവാക്കൾ സി പി ഐ എമ്മിലേക്ക്, ആവേശകരമായ സ്വീകരണം

0
65

പാലക്കാട് പൊൽപ്പുള്ളിയിലെ സജീവ ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ് സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മിനൊപ്പം ചേർന്നത്. പൊൽപുള്ളിയിൽ ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്റെ നേതൃത്വത്തിൽ ഇവരെ രക്തഹാരമണിയിച്ച് പ്രസ്ഥാനത്തിലേക്ക് സ്വീകരിച്ചു. ആവേശകരമായ സ്വീകരണത്തിൽ സിപിഐഎമ്മിനൊപ്പം ശക്തമായ പ്രവർത്തനം നടത്തുമെന്നും വർഗീയ ചേരി വിട്ട് കൂടുതൽ യുവാക്കൾ ഇടതുപക്ഷത്തോടൊപ്പം ചേരുമെന്നും ബിജെപി പ്രാദേശിക നേതാവായിരുന്ന വിഷ്ണു ഉൾപ്പടെയുള്ള യുവാക്കൾ വ്യക്തമാക്കി. കേരളത്തിൽ
ജില്ലയിൽ ബിജെപി യുടെ അടിത്തറ തകരുകയാണെന്നും, ഇനിയും നിരവധി പ്രവർത്തകർ ഇടതുപക്ഷത്തേക്ക് ചേക്കേറുമെന്നും ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ പറഞ്ഞു.