Saturday
10 January 2026
19.8 C
Kerala
HomeIndiaബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിയിൽ തീപ്പിടിത്തം ; 52 മരണം, നിരവധി പേർക്ക് ഗുരുതരം

ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിയിൽ തീപ്പിടിത്തം ; 52 മരണം, നിരവധി പേർക്ക് ഗുരുതരം

ബംഗ്ലാദേശിലെ ജ്യൂസ് ഫാക്ടറിയിലുണ്ടായ വാൻ തീപിടിത്തത്തിൽ 52 പേര്‍ വെന്തു മരിച്ചു, പൊള്ളലേറ്റും തീ പിടിച്ച കെട്ടിടത്തിൽനിന്നും ചാടി രക്ഷപ്പെടുന്നതിനിടെയും നിരവധിപേർക്ക് പരിക്കേറ്റതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ആറുനിലകളിലായി പ്രവര്‍ത്തിക്കുന്ന നരിയംഗഞ്ചിലെ ഷെസാന്‍ ജ്യൂസ് ജ്യൂസ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത് തീപിടിത്തം രൂക്ഷമാക്കി.

RELATED ARTICLES

Most Popular

Recent Comments