ജയസൂര്യയുടെ വികസനക്ഷേമ നിർദേശം ഒരു മാസത്തിനുള്ളിൽ നടപ്പാക്കി മേയർ, കയ്യടിച്ച് പൊതുജനം

0
81

കൊച്ചിയിൽ പുതിയ മേയറായി അഡ്വ. അനിൽകുമാർ ചൂമതലയേൽക്കുന്നത് ഡിസംബർ അവസാനമാണ്. ആദ്യദിവസങ്ങളിൽ തന്നെ മേയറെ നേരിട്ട കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നടൻ ജയസൂര്യ മേയറെ ബന്ധപ്പെടുകയും ചെയ്തു.തന്റെ മനസിലുള്ള ചില ആശയങ്ങൾ മേയറുടെ പങ്ക്. വെക്കുകയായിരുന്നു ഉദ്ദേശം. മേയർ ജയസൂര്യയിലെ കലാകാരനെ മാനിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തി ആശയ സംവാദം നടത്തി.

നഗരത്തെ സംബന്ധിച്ച് മൂന്ന് നിർദ്ദേശങ്ങളാണ് ജയസൂര്യ മേയറോട് സംസാരിച്ചത്. കലാകാരന്മാർക്ക് പെർഫോം ചെയ്യാനുള്ള പബ്ലിക് സ്പെയ്സുകൾ, സൗന്ദര്യവൽക്കരണം, നിരാലംബരായ ആളുകൾക്ക് വസ്ത്രങ്ങൾ ലഭ്യമാക്കുന്ന പദ്ധതി എന്നിവ. ഇക്കാര്യം ചൂണ്ടിക്കാട്ടി ജയസൂര്യയും മേയറും പോസ്റ്റുകൾ ഇട്ടിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും വരുന്ന വാർത്ത ജയസൂര്യ പറഞ്ഞതിലെ കലാകാരന്മാർക്കുള്ള പെർഫോമിംഗ് സ്പെയ്സുകൾ നഗരസഭ യാഥാർത്ഥ്യമാക്കി എന്നതാണ്.ജയസൂര്യ മുന്നോട്ടു വെച്ച നല്ലൊരു നിർദ്ദേശം കേവലം ഒരു മാസത്തിനുള്ളിൽ നടപ്പാക്കി മേയർ അനിൽകുമാർ ജയസൂര്യയെയും, പൊതു സമൂഹത്തെയും ഞെട്ടിച്ചു.

ആശയസംവാദം കേവലം പ്രഹസനമല്ല എന്നും അതൊരു ഇടതുപക്ഷ രീതിയാണെന്നും അതിന് കൃത്യമായും ഫലം ഉണ്ടാകുമെന്നുള്ള സന്ദേശം കൂടി നൽകുകയാണ് കൊച്ചി മേയർ. എന്തായാലും കൊച്ചിയിലെ ജനങ്ങൾ ഹാപ്പിയാണ്, അവരെ കേൾക്കുന്ന ഒരു മേയറെ ലഭിച്ചതിലും പടി പടിയായി വികസന മുരടിപ്പിൽ നിന്നും മോചനം ലഭിക്കുന്നതിലും.