‘മാധ്യമ സ്വാതന്ത്ര്യത്തിന്റെ വേട്ടക്കാർ’; 37 ലോക നേതാക്കളുടെ പട്ടികയിൽ മോദി

0
77

 

മാധ്യമ സ്വാതന്ത്ര്യത്തെ വേട്ടയാടുന്ന 37 ലോക നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബൽ മീഡിയ വാച്ച്ഡോഗായ റിപ്പോർട്ടേഴ്സ് സാൻസ് ഫ്രണ്ടിയേഴ്സ് (ആർ.എസ്.എഫ്) പ്രസിദ്ധീകരിച്ച പട്ടികയിലാണ് മോദി സ്ഥാനം നിലനിർത്തിയത്. പട്ടികയിലെ നേതാക്കളെ ‘മാധ്യമ സ്വാതന്ത്രത്തിന്റെ ഇരപിടിയന്മാർ’ എന്നാണ് ആർ.എസ്.എഫ് വിശേഷിപ്പിക്കുന്നത്.

മോദിയെ കൂടാതെ, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ, ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൽസനാരോ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ, ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ എന്നിവരും ‘ഇരപിടിയൻ’മാരുടെ പട്ടികയിലുണ്ട്.

ദേശീയതയും ജനപ്രിയതയും നിറഞ്ഞ വിവരങ്ങളും പ്രസംഗങ്ങളും കൊണ്ട് മുഖ്യധാരാ മാധ്യമങ്ങളെ നിറയ്ക്കുകയെന്നതാണ് മോദി സ്വീകരിച്ച പ്രധാന തന്ത്രം. വൻ മാധ്യമ ശൃംഖലകളുടെ ഉടമകളായ കോർപറേറ്റുകളുമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു. -ആർ.എസ്.എഫിന്റെ റിപ്പോർട്ടിൽ പറയുന്നു.