Thursday
18 December 2025
22.8 C
Kerala
HomePoliticsഫാ. സ്റ്റാൻസ്വാമിയുടെ മരണം ഭരണകൂടം നടപ്പാക്കിയ കൊലപാതകം: സിപിഐ എം

ഫാ. സ്റ്റാൻസ്വാമിയുടെ മരണം ഭരണകൂടം നടപ്പാക്കിയ കൊലപാതകം: സിപിഐ എം

 

ഫാ. സ്റ്റാൻസ്വാമിയുടെ മരണം ഭരണകൂടം നടപ്പാക്കിയ കൊലപാതകമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു.

സർക്കാരിനെതിരെ ശബ്‌ദിക്കുന്നവരെയും സാധാരണക്കാർക്കൊപ്പം നിൽക്കുന്നവരെയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്‌. സമയത്ത്‌ ചികിത്സ പോലും നൽകാതെ ആ മനുഷ്യസ്‌നേഹിയെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. മതിയായ ചികിത്സ കിട്ടിയിരുന്നെങ്കിൽ അദ്ദേഹം മരണത്തിന്‌ കീഴടങ്ങുമായിരുന്നില്ല.

ദളിതർക്കെതിരെ കേന്ദ്ര സർക്കാർ നടത്തിവരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പടനയിച്ച മനുഷ്യാവകാശ പ്രവർത്തകനായിരുന്നു സ്റ്റാൻ സ്വാമി. അദ്ദേഹത്തെ ജയിലിലിട്ട്‌ കൊലപ്പെടുത്തിയതിലൂടെ എന്ത്‌ നീതിയാണ്‌ പുലർന്നിരിക്കുന്നതെന്ന്‌ പറയാൻ കേന്ദ്ര സർക്കാരിന്‌ ബാധ്യതയുണ്ട്‌. കാടൻ നിയമങ്ങളും അവയുടെ ക്രൂരമായ നടപ്പാക്കലും അവസാനിപ്പിക്കാൻ ബിജെപി സർക്കാർ തയ്യാറാകണം. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന്‌ എ വിജയരാഘവൻ ആവശ്യപ്പെട്ടു.

 

 

RELATED ARTICLES

Most Popular

Recent Comments