Monday
22 December 2025
31.8 C
Kerala
HomePoliticsBREAKING : കൊടകര കുഴൽപ്പണക്കേസ് : കെ സുരേന്ദ്രന് കുരുക്ക് , ചോദ്യം ചെയ്യലിന് ഹാജരാകാൻ...

BREAKING : കൊടകര കുഴൽപ്പണക്കേസ് : കെ സുരേന്ദ്രന് കുരുക്ക് , ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

 

കൊടകര കള്ളപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നോട്ടീസ്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. സുരേന്ദ്രന്റെ വീട്ടിലെത്തിയാണ് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കൈമാറിയത്.

ബിജെപിക്കുവേണ്ടി എത്തിച്ച മൂന്നരക്കോടി രൂപ കവർച്ച ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. പണത്തിന്റെ ഉറവിടം, എങ്ങോട്ടാണ് കൊണ്ടു പോയത് തുടങ്ങിയ കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്.

ധർമരാജന്റെ ഫോൺകോളുകളുടെ അടിസ്ഥാനത്തിലാണ് ഇതുവരെയുള്ള ബിജെപി നേതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നത്.

സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കും ധർമരാജൻ വിളിച്ചിരുന്നു. മോഷണം നടന്ന ഉടൻ തന്നെ ധർമരാജൻ എന്തിനാണ് സുരേന്ദ്രന്റെ മകനെ ചോദ്യംചെയ്തതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments