Thursday
18 December 2025
24.8 C
Kerala
HomeKeralaവാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ

വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ബാങ്കുകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാമെങ്കിലും ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പൊതു ജനത്തിന് പ്രവേശനമുണ്ടാകില്ല. കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം ചർച്ച ചെയ്യാൻ നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും.

അതേസമയെ, സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം കൂടുതൽ കടുപ്പിക്കും. സംസ്ഥാനത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുടെ നിർദ്ദേശവും സർക്കാർ പരിഗണനയിൽ എടുത്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതൽ 15 വരെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കടുപ്പിക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം.

ഇത് പ്രകാരം ടിപിആർ 5 ന് താഴെയുളള തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമായിരിക്കും സർക്കാർ കൂടുതൽ ഇളവുകൾ നൽകുന്നത്. നിലവിൽ ടിപിആർ 24 ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് കർശന നിയന്ത്രണങ്ങൾ ഉള്ളത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ നൽകിയിരിക്കുന്ന ഇളവുകൾ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്കാക്കുന്നത്. നിലവിൽ സംസ്ഥാനത്തെ ടിപിആർ 10 ന് മുകളിലാണ്.

RELATED ARTICLES

Most Popular

Recent Comments