Thursday
18 December 2025
29.8 C
Kerala
HomeKeralaഅർച്ചനയുടെ മരണം : ഭർത്താവ് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്

അർച്ചനയുടെ മരണം : ഭർത്താവ് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്

 

തിരുവനന്തപുരത്ത് വിഴിഞ്ഞം പയറ്റുവിളയിലെ അർച്ചനയുടെ മരണത്തിൽ അന്വേഷണം തുടരുന്നു. അർച്ചനയുടെ മരണം ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്. വിശദമായ തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

അർച്ചനയുടെ ബന്ധുക്കളുടെ പരാതിയിലെ ആരോപണങ്ങളെല്ലാം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ഭർത്തുഗൃഹത്തിൽ മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്.

മകൾ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സുരേഷ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. സ്ത്രീധന പ്രശ്‌നം അടക്കമുള്ള കാര്യങ്ങൾ ഉണ്ടെന്നും അർച്ചനയുടെ കുടുംബം ആരോപിച്ചു.

സുരേഷ് തലേദിവസം ഡീസൽ വീട്ടിലേക്ക് വാങ്ങിവന്നതിൽ ദുരൂഹതയുണ്ട്. ഉറുമ്പ് ശല്യത്തിനായാണ് ഡീസൽ വാങ്ങിച്ചതെന്നും അർച്ചനയുടെ അച്ഛൻ പറഞ്ഞിരുന്നു. സുരേഷും അർച്ചനയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ആരോപണം.

 

 

RELATED ARTICLES

Most Popular

Recent Comments