അനിരുദ്ധ് പി.കെ.
മുഖ്യമന്ത്രി പിണറായി വിജയനെ കരിവാരി തെക്കൻ ഇറങ്ങി പുറപ്പെട്ട കെ.സുധാകരന് അടി തെറ്റി. മനോരമയുടെ ലേഖകൻ ഓഫ് ദി റെക്കോർഡായി പറഞ്ഞ കാര്യത്തെ വാർത്തയാക്കി സുധാകരനെ കുഴിയിൽ ചാടിക്കുകയായിരുന്നു. എന്നാൽ മുഖം രക്ഷിക്കാനായി വാർത്ത സമ്മേളനം നടത്തിയ സുധാകരൻ ശെരിക്കും കുടുങ്ങി.
മുഖ്യമന്ത്രിക്കെതിരെ വസ്തുതകളില്ലാത്ത അക്രമക്കേസുകളിൽ പണ്ട് കാലം മുതൽ തന്നെ കോൺഗ്രസ്സ് നടത്തുന്ന പ്രചാരണം വീണ്ടും ആവർത്തിച്ച കെ.സുധാകരൻ പക്ഷെ സ്വന്തം കാര്യം മറന്നു.
മുഖ്യമന്ത്രീടെ അധിക്ഷേപിച്ച വാർത്ത സമ്മേളനം അവസാനിക്കും മുൻപ് തന്നെ ഗുണ്ടാ നേതാവായ കെപിസിസി അധ്യക്ഷന്റെ ചെയ്തികൾ സോഷ്യൽ മീഡിയ പുറത്ത് കൊണ്ട് വന്നു. കെപിസിസിയുടെ പുതിയ അധ്യക്ഷന്റെ പിന്നാമ്പുറ കടയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ.
. ഇന്ത്യ ടുഡേയുടെ സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങിയ തളാപ്പിലെ ബോംബ് നിർമ്മാണം.
. നാല്പടി വാസുവിനെ ഗൺമാന്റെ തോക്ക് വാങ്ങി വെടിവെച്ച് കൊന്ന കേസ്.
.മുൻ മന്ത്രി ഇ.പി.ജയരാജൻ വധശ്രമ കേസ്. (പ്രശാന്ത് ബാബുവിന്റെ മൊഴിയും വെളിപ്പെടുത്തലും )
.കണ്ണൂർ സേവറി ഹോട്ടൽ ബോംബാക്രമണ കേസ് ( ഹോട്ടലിലെ ജീവനക്കാരനായ നാണു കൊല്ലപ്പെട്ടിരുന്നു )
.കണ്ണൂര്‍ കോ ഓപറേറ്റീവ് പ്രസ് ബോംബ് എറിഞ്ഞ് ആക്രമിച്ച കേസ്
.മണല്‍ക്കടത്ത് കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് രാജേഷിനെ വളപ്പട്ടണം പൊലീസ് സ്റ്റേഷനില്‍ എത്തി ബലമായി ഇറക്കി കൊണ്ട് പോയ കേസ് ( വിഡിയോ തെളിവ് )
.സൂര്യനെല്ലി പീഡനത്തിന് ഇരയായ പെണ്‍കുട്ടി നാട് നീളെ നടന്ന് വ്യഭിചരിച്ചു എന്ന് പറഞ്ഞ ചരിത്രവുമുണ്ട് കെ.സുധാകരന്.
.ഉദുമയിൽ കള്ളവോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത നേതാവാണ് കെ.സുധാകരൻ
.അനുയായി കള്ളത്തോക്ക് ഒളിപ്പിക്കുന്നതിനിടെ മരിച്ചത്, ഗണ്‍മാന്‍ ആളെ അടിച്ച് കൊന്നതും അത് ന്യായീകരിക്കാൻ സുധാകരൻ മുൻപിൽ നിന്നതും.
.ശബരിമലയിൽ പോലീസുകാരോട് പൊതുമധ്യത്തിൽ അപമര്യാദയായി പെരുമാറിയതും, സഭ്യമല്ലാത്ത ഭാഷയിൽ തട്ടിക്കയറിയതും.
ഇത്രയും ഗുരുതരമല്ലാത്ത നിരവധി കേസുകൾ ഇനിയും ഉണ്ട്. കോൺഗ്രസ്സ് പ്രവർത്തകരെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രതിരോധം നടക്കാതെ വന്നപ്പോൾ ആയുധമെടുത്തുള്ള കൊട്ടേഷൻ രാഷ്ട്രീയത്തിന് കണ്ണൂരിൽ നേതൃത്വം നൽകിയ നേതാവാണ് കെ.സുധാകരൻ.
ആന്ധ്രയിലും മംഗലാപുരത്തും കൊച്ചിയിലും ഗുണ്ടാപ്പടയുള്ള നേതാവാണ് സുധാകരൻ എന്ന് കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾ തന്നെ വ്യക്തമാക്കുന്നു. മമ്പറം മാധവന്റെയും, മമ്പറം ദിവാകരന്റെയും വെളിപ്പെടുത്തലുകൾ ഇതിനോടകം വന്നു കഴിഞ്ഞു.
വിശ്വസ്തനായിരുന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകൾ വലിയ കോളിളക്കങ്ങൾക്ക് വഴി വെച്ചെങ്കിലും മാധ്യമനകളും അന്നത്തെ കോൺഗ്രസ്സ് സർക്കാരുകളും കെ.സുധാകരൻ രക്ഷപ്പെടാനുള്ള പഴുതുകൾ ഒരുക്കി നൽകുകയായിരുന്നു.
ഒന്നാം പ്രതി സ്ഥാനത്ത് നിന്നും പന്ത്രണ്ടും പതിമൂന്നും സ്ഥാനത്തേക്കും, ചില കേസുകളിൽ നിരപരാധിത്വത്തിലേക്കും രക്ഷ നേടാൻ അധികാര സ്വാധീനം ഉപയോഗിച്ച് സുധാകരന് കഴിഞ്ഞു എന്നതാണ് സത്യം.
ഈ സുധാകരനെയാണ് ഇപ്പോൾ കെപിസിസി യുടെ അധ്യക്ഷ സ്ഥാനത്തേക്ക് അലങ്കരിച്ച് ഇരുത്തിയത് എന്നുകൂടി ചേർത്ത് വായിച്ചാൽ കോൺഗ്രസ്സ് ലക്‌ഷ്യം വെക്കുന്ന രാഷ്ട്രീയ മുന്നേറ്റം എന്താണ് എന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകും.