Wednesday
17 December 2025
26.8 C
Kerala
HomeKeralaതീരദേശ നിയന്ത്രണ വിജ്ഞാപനം: ജനാഭിപ്രായം കൂടി പരിഗണിച്ച് അന്തിമ വിജ്ഞാപനം ഇറക്കും - മുഖ്യമന്ത്രി

തീരദേശ നിയന്ത്രണ വിജ്ഞാപനം: ജനാഭിപ്രായം കൂടി പരിഗണിച്ച് അന്തിമ വിജ്ഞാപനം ഇറക്കും – മുഖ്യമന്ത്രി

 

വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷം തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പരാതികൾ പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും. കരട് വിജ്ഞാപനം സമിതി പരിശോധിക്കും. പൊതുജനങ്ങൾക്കു മുന്നിൽ കരട് പ്രസിദ്ധീകരിച്ച് പരാതി സ്വീകരിക്കും. ജനാഭിപ്രായം തേടി നിയമപരിധിയിൽ നിന്ന് ഇളവുകൾ ഉൾപ്പെടെ ആവശ്യമായ നടപടികൾ സ്വീകരിച്ചാവും അന്തിമ വിജ്ഞാപനം ഇറക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.വി ഗോവിന്ദൻ, റവന്യൂ മന്ത്രി കെ. രാജൻ, ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments