യൂ​റോ കപ്പ് : തു​ർ​ക്കി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി വെ​യി​ൽ​സ്

0
75

 

യൂ​റോ ക​പ്പി​ൽ ഗ്രൂ​പ്പ് എ​ തു​ർ​ക്കി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളിനു വെ​യി​ൽ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​. ഗ്രൂ​പ്പി​ൽ വെ​യി​ൽ​സി​ൻറെ ആ​ദ്യ വി​ജ​യ​മാ​ണി​ത്. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​ൻ മൂ​ന്ന് മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ ആ​യി​രു​ന്നു വെ​യി​ൽ​സി​ൻറെ ആ​ദ്യ ഗോ​ൾ വ​ന്ന​ത്.

ക്യാ​പ്റ്റ​ൻ ഗാ​രെ​ത് ബെ​യ്‌​ൽ തു​ർ​ക്കി​ഷ് ഡി​ഫ​ൻ​സി​നു മു​ക​ളി​ലൂ​ടെ ന​ൽ​കി​യ പ​ന്ത് നെ​ഞ്ച് കൊ​ണ്ട് നി​യ​ന്ത്രി​ച്ച് ആ​രോ​ൺ റാം​സി വ​ല​യി​ലേ​ക്ക് പാ​യി​ച്ചു. ക​ഴി​ഞ്ഞ യൂ​റോ​യി​ലും റാം​സി വെ​യി​ൽ​സി​നാ​യി ഗോ​ൾ നേ​ടി​യി​രു​ന്നു.

61-ാം മി​നി​റ്റി​ൽ ലീ​ഡു​യ​ർ​ത്താ​ൻ വെ​യി​ൽ​സി​ന് അ​വ​സ​രം കി​ട്ടി. ബെ​യ്‌​ലി​നെ വീ​ഴ്ത്തി​യ​തി​ന് വെ​യ​ൽ​സി​ന് അ​നു​കൂ​ല​മാ​യി പെ​നാ​ൽ​റ്റി. എ​ന്നാ​ൽ കി​ക്കെ​ടു​ത്ത ബെ​യ്‌​ലി​ന് പി​ഴ​ച്ചു. പ​ന്ത് പോ​സ്റ്റി​ന് പു​റ​ത്തേ​ക്ക് പോ​യി. മ​ത്സ​ര​ത്തി​ൻറെ അ​വ​സാ​നം ഇ​രു​ടീ​മി​ലെ​യും ക​ളി​ക്കാ​ർ കൈ​യാ​ങ്ക​ളി​യി​ൽ എ​ത്തി​യ​ത് മ​ത്സ​ര​ത്തി​ൻറെ മാ​റ്റു​കു​റ​ച്ചു.

അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ബെ​യ്‌​ൽ സൃ​ഷ്ടി​ച്ച അ​വ​സ​രം മു​ത​ലെ​ടു​ത്ത് കോ​ണോ​ർ റൊ​ബേ​ർ​ട്സ് വെ​യി​ൽ​സി​ൻറെ ര​ണ്ടാം ഗോ​ൾ വ​ല​യി​ലാ​ക്കി. തു​ർ​ക്കി​ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം പ​രാ​ജ​യ​മാ​ണി​ത്. അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഇ​റ്റ​ലി​യാ​ണ് വെ​യ്ൽ​സി​ൻറെ എ​തി​രാ​ളി.