Wednesday
17 December 2025
30.8 C
Kerala
HomeKeralaലോക്ക് ഡൗൺ സ്ട്രാറ്റജിയിൽ മാറ്റം; തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപന തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധം: മുഖ്യമന്ത്രി

ലോക്ക് ഡൗൺ സ്ട്രാറ്റജിയിൽ മാറ്റം; തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപന തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധം: മുഖ്യമന്ത്രി

ലോക്ക് ഡൗൺ സ്ട്രാറ്റജിയിൽ മാറ്റം വരുത്തുമെന്നും സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ വ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി.

പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോതു കണക്കാക്കി തരം തിരിച്ചു പ്രതിരോധ പ്രവർത്തനം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിന്റെ വിശദമായ കാര്യങ്ങൾ അടുത്ത ദിവസം തീരുമാനിച്ചറിയിക്കും.

പരിശോധനകൾ നല്ല തോതിൽ വർധിപ്പിക്കണം എന്ന് തന്നെയാണ് കാണുന്നത്. അക്കാര്യത്തിലും നിരീക്ഷണത്തിൽ കഴിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചും പുതിയ ക്യാംപയിൻ തന്നെ ആലോചിക്കും.

വീടുകളിൽ നിന്നാണ് ഇപ്പോൾ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള മാർഗങ്ങളും നടപ്പാക്കും. ആദിവാസി കോളനികളിൽ 119 എണ്ണത്തിൽ 10 കി.മീ ചുറ്റളവിൽ വാക്‌സിനേഷൻ സെന്റർ ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. അവിടങ്ങളിൽ ക്യാമ്പുകളും സംഘടി പിക്കാനായിട്ടില്ല.

362 കോളനികളിൽ സ്‌പെഷ്യൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. ബാക്കി ഉള്ള കോളനികളിലും ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

RELATED ARTICLES

Most Popular

Recent Comments