മുട്ടിൽ മരം മുറി കേസിൽ ഒരു ഉദ്യോഗസ്ഥനും അന്വേഷണത്തെ സ്വാധീനിക്കാൻ കഴിയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. കേസിന്റെ എല്ലാ തലങ്ങളും സമഗ്രമായി അന്വേഷിക്കുകയാണെന്നും സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുന്നുണ്ടെന്നും മാധ്യമ പ്രവർത്തകരോട് മന്ത്രി പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് കിട്ടിയാലേ ആരൊക്കെ കുറ്റക്കാരെന്ന് കണ്ടെത്താൻ കഴിയൂ. സർക്കാർ ഒന്നും മുൻവിധിയോടെ കാണുന്നില്ല. രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിക്കും. ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവും.
മരംമുറി ഉത്തരവ് ഇറക്കിയതിലൂടെ റവന്യൂവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല. ചിലർ അത് ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. കർഷകരെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ല. വനഭൂമിയിൽ നിന്ന് മരം മുറിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.