Friday
19 December 2025
19.8 C
Kerala
HomeKeralaഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; തലയ്ക്കും മുഖത്തും പരിക്ക്, മാതാപിതാക്കൾ കസ്റ്റഡിയിൽ

ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; തലയ്ക്കും മുഖത്തും പരിക്ക്, മാതാപിതാക്കൾ കസ്റ്റഡിയിൽ

 

കണ്ണൂർ കണിച്ചാറിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മർദനം. രതീഷാണ് കുട്ടിയെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മ മുത്തശ്ശിയോട് കാര്യം പറഞ്ഞപ്പോഴാണ് വാർത്ത പുറം ലോകം അറിയുന്നത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. എന്നാൽ കുട്ടിയുടെ ശരീരത്തിലെ മുറിവുകൾക്ക് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞിനെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടാനച്ഛൻ രതീഷിനെതിരെ പേരാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ കുഞ്ഞിനെ രാത്രി എട്ടു മണിയോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തു. സംഭവത്തിൽ പേരാവൂർ പൊലീസ് അന്വേഷണം തുടങ്ങി. ഒരു മാസം മുമ്പാണ് രമ്യ രണ്ടാമതും വിവാഹം ചെയ്തത്.

വിവാഹ സമയത്ത് തന്നെ രതീഷിന് കുട്ടിയോട് താൽപര്യമുണ്ടായിരുന്നില്ലെന്നാണ് സൂചന. യുവതിയെ മാത്രം മതി, കുഞ്ഞിനോട് താൽപര്യമില്ലെന്ന് നിലപാടിലായിരുന്നു രതീഷ്. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ മനുഷ്യാവകാശ കമീഷനും ഇടപെട്ടു. വിശദമായ അന്വേഷണം നടത്താൻ കമീഷൻ പൊലീസിനോട് നിർദ്ദേശിച്ചു.

RELATED ARTICLES

Most Popular

Recent Comments