കെ സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റിയേക്കും; മടക്കം പിന്തുണ ഉറപ്പാക്കാനാകാതെ

0
70

 

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. കെ സുരേന്ദ്രനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

കേരളത്തിൽ ബിജെപിക്കുണ്ടായ എല്ലാ പേരുദോഷങ്ങൾക്കും കാരണക്കാരൻ കെ സുരേന്ദ്രനാണെന്നും അതൊഴിവാക്കാൻ സുരേന്ദ്രനെ മാറ്റിയേ പറ്റുകയുള്ളുവെന്നുമാണ് കേന്ദ്ര നേതാക്കൾ വ്യക്തമാക്കിട്ടുള്ളത്.

സംസ്ഥാന ബിജെപിയിൽ ഉയർന്നുവന്ന വിവാദങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ തുടരുന്ന കെ സുരേന്ദ്രൻ. എന്നാൽ, പൂർണ പിന്തുണ ഉറപ്പാക്കാനാകാതെയാണ് സുരേന്ദ്രൻ കേരളത്തിലേക്ക് മടങ്ങിയത്.

വിവാദ വിഷയങ്ങളിൽ നിയമപരമായി നടപടികൾ നേരിടുന്നത് വരെ കെ സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് ഉപാധികളോടെ തുടരാം എന്നതായിരുന്നു ദേശീയ നേതൃത്വം ആദ്യം മുന്നോട്ട് വച്ച നിർദേശം. എന്നാൽ, സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ വിമത പക്ഷം ഉറച്ചുനിന്നതോടെ സുരേന്ദ്രനെ നീക്കാമെന്ന ധാരണയിൽ കേന്ദ്ര നേതാക്കൾ എത്തിയെന്നാണ് സൂചന.

വിവാദ വിഷയങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാൻ കെ സുരേന്ദ്രന് കഴിയാതെ വന്നതോടെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ നീക്കങ്ങൾ നടക്കുന്നത്. സുരേന്ദ്രനെ ദേശീയ തലത്തിൽ മറ്റെതെങ്കിലും ചുമതലകളിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്.