വവ്വാലുകളിൽ പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകർ. കോവിഡിൻറെ ഉത്ഭവം സംബന്ധിച്ച ചോദ്യങ്ങൾ നേരിടുന്ന ചൈനയിലെ ഗവേഷകരാണ് പുതിയ വൈറസുകളെ കണ്ടെത്തിയത്.
വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വൈറസുകളിൽ ഒന്ന് കോവിഡ് വൈറസുമായി ജനിതകമായി അടുത്ത സാമ്യം പുലർത്തുന്നതാണ്. കോവിഡ്-19 പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട വൈറസുകളാണ് വവ്വാലുകളിൽ കണ്ടെത്തിയത്.
കോവിഡ്-19 പരത്തുന്ന കൊറോണ വൈറസിനോട് ഏറ്റവും കൂടുതൽ സാമ്യമുള്ള രണ്ടാമത്തെ വൈറസാണ് റിനോളോഫസ് പസിലസ്. ചൈനയിലെ ഷാഡോംഗ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥികളാണ് ഗവേഷണത്തിന് പിന്നിൽ. മേയ് 2019 മുതൽ നവംബർ 2020വരെ നീണ്ടുനിന്ന പഠന റിപ്പോർട്ടുകളാണ് ഇവർ പുറത്തുവിട്ടത്.