Wednesday
17 December 2025
26.8 C
Kerala
HomeIndiaഅഡ്മിനിസ്‌ട്രേറ്റർ നാളെ ദ്വീപിലെത്തും; ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം, നാളെ കരിദിനം ആചരിക്കും

അഡ്മിനിസ്‌ട്രേറ്റർ നാളെ ദ്വീപിലെത്തും; ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം, നാളെ കരിദിനം ആചരിക്കും

 

 

ലക്ഷദ്വീപിലെ വിവാദ നടപടികൾക്കെതിരെ പ്രക്ഷോഭം കനക്കുമ്പോൾ ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നാളെ ലക്ഷദ്വീപിലെത്തും.

നാളെ കരിദിനമായി ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം. അഡ്മിനിസ്‌ട്രേറ്ററുടെ സന്ദർശനത്തിനു മുന്നോടിയായി ലക്ഷദ്വീപിലെ സമരവേദികൾ അധികൃതർ പൊളിച്ചുനീക്കി.

കൂടാതെ ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന്റെ പേരിൽ ഇന്നലെയും ബി.ജെ.പിയിൽ കൂട്ടരാജി തുടർന്നു. ലക്ഷദ്വീപ് ബി.ജെ.പി. ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദ് മുള്ളിപ്പുര ഉൾപ്പെടെ 12 പേർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

ചെറിയകോയ കല്ലില്ലം, ബാദുഷ, മുഹമ്മദ് യാസീൻ ആർ.എം, മുനീർ മൈതാൻമാളിക, ബി.സി ചെറിയകോയ തുടങ്ങിയവരും രാജിക്കത്ത് നൽകി.

അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തിൽ കിരാതനിയമങ്ങൾ നടപ്പാക്കുന്നതിനെതിരേ ദ്വീപിലെ ബി.ജെ.പി. ഘടകത്തിൽ നേരത്തെതന്നെ എതിർപ്പുയർന്നിരുന്നു. പ്രക്ഷോഭങ്ങൾക്കു രൂപംനൽകാൻ രൂപീകരിച്ച സേവ് ലക്ഷദ്വീപ് ഫോറത്തിലും ബി.ജെ.പി. പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി.

RELATED ARTICLES

Most Popular

Recent Comments