സിറിയൻ നഗരമായ അഫ്രിനിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 27 ലധികം പേർക്ക് പരിക്കേറ്റു.
ശനിയാഴ്ചയാണ് സംഭവമുണ്ടായത്. കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയും സിറിയൻ കുർദിഷ് സ്വയം പ്രതിരോധ സേനയും ചേർന്നാണ് ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്.
കഴിഞ്ഞ പത്തുവർഷത്തിനിടെ സിറിയയിലുടനീളമുള്ള ആശുപത്രികൾക്ക് നേരെ 400 ലധികം തവണ ആക്രമണം നടന്നിട്ടുണ്ട്. വിമതരുടെ കൈവശമുള്ള പ്രദേശങ്ങളിലെ മെഡിക്കൽ സൗകര്യങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ആശുപത്രികൾ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നത്.