ഇറക്കുമതി തീരുവയില്‍ ഇളവ് വരുത്താമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

0
9

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ അമിതമായി തീരുവ ഈടാക്കുന്നതായും ഇറക്കുമതി തീരുവയില്‍ ഇളവ് വരുത്താമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ നമ്മളില്‍നിന്ന് വന്‍ തോതിലാണ് തീരുവ ഈടക്കുന്നത്. ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഈ സാഹചര്യം അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ തന്നെ തീരുവ കുറയ്ക്കാന്‍ അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.

മറ്റ് രാജ്യങ്ങള്‍ അമേരിക്കയോട് അന്യായമായി തീരുവ ഈടാക്കുന്നുവെന്ന് യു.എസ്. കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത സംസാരിക്കവെ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍, ചൈന, ബ്രസീല്‍, ഇന്ത്യ, മെക്‌സികോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ നമ്മള്‍ അവരില്‍ നിന്ന് ഈടാക്കുന്നതിലും ഉയര്‍ന്ന തീരുവയാണ് നമ്മളില്‍ നിന്നും ഈടാക്കുന്നത്‌. ഇത് അങ്ങേയറ്റം അന്യായമാണെന്നും 100 ശതമാനത്തിലും അധികമാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് ഈടാക്കുന്ന ഇറക്കുമതി തീരുവയെന്നും ട്രംപ് പറഞ്ഞിരുന്നു.