യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചത് വലിയ തർക്കത്തിൽ. യുഎസിൻറെ സഹായങ്ങളോട് നന്ദി വേണമെന്ന് പറഞ്ഞ ട്രംപ് സെലെൻസ്കിയെ നന്ദിപറയാൻ നിർബന്ധിക്കുകയും ചെയ്തു.
സമാധാനത്തിന് തയ്യാറാകുകയാണെങ്കിൽ സെലെൻസ്കിക്ക് തിരിച്ചുവരാമെന്നും പ്രസിഡൻറെ ട്രംപ് പ്രതികരിച്ചു. ചർച്ചയിൽ സെലൻസ്കി അമേരിക്കൻ ഭരണാധികാരികളോട് അനാദരവ് കാണിച്ചതായും യു.എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ആരോപിച്ചു. അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം ഡോണൾഡ് ട്രംപ് റദ്ദാക്കി. ഇതേത്തുടർന്ന് വൈറ്റ് ഹൗസിൽ നിന്നും സെലെൻസ്കി ഇറങ്ങിപ്പോവുകയായിരുന്നു.
യുക്രൈന്റെ അത്യപൂർവ ധാതുസമ്പത്തിൽ ഒരു പങ്കിന്റെ അവകാശം യു.എസിന് നൽകുന്നതിനുള്ള കരാറായിരുന്നു ഒപ്പിടേണ്ടിയിരുന്നത്. കരാറിൻറെ ഭാഗമായി റഷ്യക്കെതിരേ പ്രതിരോധം തീർക്കാനുള്ള പിന്തുണയും യുദ്ധാനന്തരമുള്ള സുരക്ഷാ ഉറപ്പും നൽകണമെന്ന സെലെൻസ്‌കി അഭ്യർത്ഥിച്ചു. ഇതാണ് ട്രംപിനെ പ്രകോപിച്ചത്. 35000 കോടി ഡോളറിന്റെ സഹായം യു.എസ്. നിങ്ങൾക്ക് നൽകി. നിങ്ങൾക്ക് സൈനികോപകരണങ്ങൾ പോലുമില്ലായിരുന്നു. യു.എസ്. പിന്തുണയില്ലായിരുന്നെങ്കിൽ യുദ്ധത്തിൽ എന്നേ അടിപതറിയേനെയെന്ന് ട്രംപ് സൂചിപ്പിച്ചു. നിങ്ങളുടെ രാജ്യം വലിയ അപകടത്തിലാണെന്നും യുദ്ധം ജയിക്കാൻ കഴിയില്ലെന്നും മുന്നറിയിപ്പ് നൽകി. നിങ്ങളൊരിക്കലെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ച വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അമേരിക്കൻ മാധ്യമങ്ങളുടെ മുന്നിൽ നന്ദി പറയണമെന്ന് ആവശ്യപ്പെട്ടു. യുക്രൈൻകാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ താങ്കൾ എന്നെങ്കിലും അവിടെ വന്നിട്ടുണ്ടോയെന്ന് വാൻസിനോട് സെലെൻസ്കി തിരിച്ചുചോദിച്ചു.
പ്രകൃതിവിഭവക്കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. യുക്രൈനുള്ള സുരക്ഷാഉറപ്പ് വാഗ്ദാനം ചെയ്യാത്തതാണ് കരാർ. റഷ്യയ്ക്കെതിരേയുള്ള യുദ്ധത്തിന് നൽകിയ സഹായത്തിനു പ്രതിഫലമായാണ് യുക്രൈന്റെ പ്രകൃതിവിഭവങ്ങളിലെ വരുമാനത്തിന്റെ പങ്ക് യു.എസ്. ആവശ്യപ്പെടുന്നത്. അതേ സമയം നന്ദിവേണമെന്ന് അമേരിക്കന്‍ ട്രംപിന്‍റെ ആവശ്യത്തോടെ സാമൂഹ്യമാധ്യമമായ എക്സില്‍ പരിഹാസ രൂപേണ സെലന്‍സി പ്രതികരിച്ചു. അമേരിക്കയോട് നാല് തവണ നന്ദി പറയുന്നതായിരുന്നു സെലന്‍സ്കിയുടെ പോസ്റ്റ്. അമേരിക്കക്ക് നന്ദി, പിന്തുണക്ക് നന്ദി, സന്ദര്‍ശനത്തിന് നന്ദി പ്രസിഡന്‍റിന് നന്ദി, എന്നിങ്ങനെ പറഞ്ഞ്, യുക്രൈന് വേണ്ടത് ശാശ്വത സമാധാനമാണെന്ന് കൂടി ചേര്‍ത്താണ് അദ്ദേഹം പോസ്റ്റിട്ടത്.