വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന്‍റെ അറസ്റ്റു രേഖപ്പെടുത്തി

0
19

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അച്ഛന്റെ അമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യ അറസ്റ്റ്. അഫാന്റെ മുത്തശ്ശി സൽമാ ബീവി താമസിച്ചിരുന്നത് പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. പാങ്ങോട് സി ഐ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി മൊഴി എടുത്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഫാനെ ഇന്ന് നെടുമ്മങ്ങാട് കോടതിയിൽ ഹാജരാക്കും.

അഫാന്റെ ആരോ​ഗ്യ നില സംബന്ധിച്ചുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഇന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കൈമാറും. റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അഫാനെ ഡിസ്ചാർജ് ചെയ്യുക. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കും എന്നാണ് വിവരം. എന്നാൽ റിപ്പോർട്ടിൽ ഡിസ്ചർജ് ശുപാർശ ചെയ്യുന്നില്ലെങ്കിൽ മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് അഫാനെ റിമാൻഡിൽ വാങ്ങാനുള്ള നടപടികളെടുക്കും. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.