എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

0
2

നാലുദിവസം നീണ്ടുനിന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സെക്രട്ടറി പി.എം ആർഷോ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലും, അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിന്മേലും പൊതു ചർച്ച നടന്നു. ഈ ചർച്ചയ്ക്കുള്ള മറുപടി ഇന്നുണ്ടാകും. തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയേയും, പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാവിവൽക്കരണം ചെറുക്കണമെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കേരള സർവകലാശാല വിദ്യാർഥി യൂണിയനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന പ്രമേയവും പാസാക്കി.