മോഹന്‍ലാലിനെ നായകനാക്കി അനൂപ് മേനോന്‍ സിനിമ വരുന്നു

0
8

മോഹന്‍ലാലിനെ നായകനാക്കി അനൂപ് മേനോന്‍ സിനിമ വരുന്നു. മോഹലാല്‍ തന്നെയാണ് ഇതുസംബന്ധിച്ച വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. പ്രണയവും വിരഹവും സംഗീതവും ചേർന്ന ഒരുങ്ങി യാത്രയാകും ഈ ചിത്രമെന്ന് മോഹൻലാൽ അറിയിച്ചു. തിരുവനന്തപുരത്തും കൊൽക്കത്തയിലും ഷില്ലോങ്ങിലുമായിരിക്കും സിനിമ ചിത്രീകരിക്കുക. മികച്ച പിന്നണി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ കഥ തന്റെ ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘ടൈംലെസ് സിനിമാസ്’ എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് സിനിമ ഒരുക്കുന്നത്. അനൂപ് മേനോന്‍, നിര്‍മ്മാണ കമ്പനിയായ ടൈംലെസ് സിനിമാസിന്റെ പ്രതിനിധികളായ അരുണ്‍ ചന്ദ്രകുമാര്‍, സുജിത്ത് കെ.എസ് എന്നിവരോടൊപ്പം നില്‍ക്കുന്ന ചിത്രം സഹിതമാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. രണ്ടാം തവണയാണ് അനൂപ് മേനോന്റെ തിരക്കഥയിൽ ഒരു മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്. 2008 ൽ പുറത്തിറങ്ങിയ പകൽ നക്ഷത്രങ്ങൾ ആയിരുന്നു അനൂപ് മേനോന്റെ രചനയിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം.

https://www.facebook.com/share/p/14vXGgWVWH/