പി എസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കും; തീരുമാനം മന്ത്രിസഭായോഗത്തിൽ

0
26

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്‌ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയർമാൻറെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉൾപ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം.

മന്ത്രിസഭായോഗ തീരുമാനങ്ങൾ പൂർണരൂപം

ദർഘാസ് അംഗീകരിച്ചു

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ മണക്കാട്-വലിയതുറ റോഡ്, ഭീമാപ്പള്ളി-വലിയതുറ റോഡ് , വലിയതുറ -എയർ പോർട്ട് റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തിക്കായുള്ള 8,30,41,042.53 രൂപയുടെ ദർഘാസ് അംഗീകരിച്ചു.

ടെണ്ടർ അംഗീകരിച്ചു

‘supply, laying, testing and commissioning of 200mm DI K9 Clear Water Pumping Main from WTP to 5.5 LL OHSR at Vettichankunnu under JJM WSS to Aryanadu and Uzhamalakkal panchayaths.’ എന്ന പ്രവൃത്തിയ്ക്ക് 3,44,10,871.65 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

കരാർ അംഗീകരിച്ചു

കണ്ണൂർ ജില്ലയിൽ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന പേരാവൂർ മുഴക്കുന്ന്, അയ്യൻകുന്ന് ജലവിതരണ പദ്ധതിയുടെ പാക്കേജ് III ൽ ഉൾപ്പെട്ട ഉന്നതതല സംഭരണി, ഗ്രാവിറ്റി മെയിൻ, പൈപ്പ് ലൈൻ പ്രവൃത്തിക്കുള്ള കരാർ അംഗീകരിക്കുന്നതിനുള്ള അനുമതി കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർക്ക് നൽകി.

ശമ്പള പരിഷ്ക്കരണം

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കാൻ തീരുമാനിച്ചു. ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്‌ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയർമാൻറെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉൾപ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം.

വ്യാവസിക ട്രിബ്യൂണലുകളിൽ പ്രിസൈഡിങ്ങ് ഓഫീസർമാരുടെ ശമ്പളവും അലവൻസുകളും സബോർഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യൽ ഓഫീസർമാരുടേതിന് സമാനമായി പരിഷ്ക്കരിക്കും.

ആശാ തോമസ് കെ – റെറ ചെയർപേഴ്സൺ

കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയർപേഴ്സണായി ഡോ. ആശാ തോമസ് ഐ എ എസിനെ നിയമിക്കും.

പട്ടയം നൽകും

മലപ്പുറം കൊണ്ടോട്ടി താലൂക്കിൽ പുറമ്പോക്കിൽ ദീർഘകാലമായി താമസിച്ചു വരുന്ന 23 കൈവശക്കാർക്ക് ഭൂമിയിലെ ധാതുകളുടെ പൂർണമായ അവകാശം സർക്കാരിനായിരിക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി പട്ടയം നൽകും.

സർക്കാർ ഗ്യാരണ്ടി

കേരള സ്റ്റേറ്റ് ടെക്സ്റ്റെയിൽ കോർപ്പറേഷൻറെ യൂണിറ്റ് മില്ലുകളായ കോട്ടയം ടെക്സ്റ്റെയിൽസിനും പ്രഭുറാം മില്ലിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും കടമെടുത്ത 180 ലക്ഷം പ്രവർത്തന മൂലധന വായ്പയുടെ സർക്കാർ ഗ്യാരണ്ടി കാലയളവ് 01/01/2025 മുതൽ രണ്ട് വർഷത്തേക്ക് നീട്ടി നൽകും.

പാട്ട നിരക്കിൽ ഭൂമി

മത്സ്യബന്ധന വകുപ്പിൻറെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ് മാനേജ്മെൻറ് സൊസൈറ്റിക്ക് ഓഷ്യനേറിയം സ്ഥാപിക്കുന്നതിന് ഏറണാകുളം പുതുവൈപ്പ് വില്ലേജിൽ ഏക്കർ ഒന്നിന് 1000 രൂപ വാർഷിക പാട്ട നിരക്കിൽ ഭൂമി നൽകും.

സാധൂകരിച്ചു

എക്സൈസ് വകുപ്പിലെ എൻട്രി കേഡറിലെ ഡ്രൈവർ തസ്തിക പുനർനാമകരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ച നടപടി സാധൂകരിച്ചു.