മുംബൈയിൽ പുതിയ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി ക്രിക്കറ്റ് താരം സഹീർ ഖാൻ

0
44

മുംബൈയില്‍ പുതിയ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് താരം സഹീർ ഖാനും ഭാര്യ സാഗരികയും. എൽഫിൻസ്റ്റൺ റോഡിലെ ഇന്ത്യാ ബുൾസ് സ്കൈയെന്ന കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന ആഡംബര അപ്പാർട്മെന്റിന് ഏകദേശം 11 കോടി രൂപയാണ് വില. 2158 ചതുരശ്ര അടി വിസ്തീർണത്തിൽ വിശാലമായ കാർപെറ്റ് ഏരിയ,വാഹനങ്ങൾക്കായി മാത്രം മൂന്ന് പാർക്കിങ് സ്ലോട്ടുകൾ എന്നിവയും ഫ്ലാറ്റിന്റെ പ്രത്യേകതകളാണ്. രജിസ്ട്രേഷൻ രേഖകൾ പ്രകാരം 66 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ കെട്ടിവച്ചിട്ടുണ്ട്. മുപ്പതിനായിരം രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഫെബ്രുവരി പത്തിന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.

ഇന്ത്യാബുൾസ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ 40, 41 നിലകളിലായി സ്ഥിതിചെയ്യുന്ന ഡ്യൂപ്ലക്സ് അപ്പാർട്മെന്റാണ് ഇവർ വാങ്ങിയിരിക്കുന്നത്. മുംബൈ നഗരത്തിന്റെ കാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിൽ സ്ഥിതി ചെയ്യുന്നു എന്നതാണ് ഇന്ത്യാബുൾസ് സ്കൈ കെട്ടിടത്തിന്റെ പ്രത്യേകത. മൂന്നേക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന പ്രോജക്ടിൽ ഡബിൾ ഹൈറ്റുള്ള ടെറസ്, ഇൻഫിനിറ്റി പൂൾ, പാർട്ടി ഹാൾ, ലോകോത്തര നിലവാരമുള്ള ജിം തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. മുംബൈയിലെ ഏറ്റവും ഡിമാൻഡുള്ള റസിഡൻഷ്യൽ മേഖലയായ ലോവർ പരേലിലാണ് ഇന്ത്യാബുൾസ് സ്കൈ സ്ഥിതി ചെയ്യുന്നത്. അഭിഷേക് ബച്ചൻ, ഷാഹിദ് കപൂർ തുടങ്ങി ബോളിവുഡിലെ മുൻനിര സെലിബ്രിറ്റികൾ താമസിക്കുന്ന മേഖലയാണ് ലോവർ പരേൽ.