സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1905 കോടി രൂപ കൂടി അനുവദിച്ചു

0
27

അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. വികസന ഫണ്ടിന്റെ മൂന്നാം ഗഡുവായി ഈ തുക നീക്കിവച്ചിട്ടുണ്ട്.

ഗ്രാമ പഞ്ചായത്തുകൾക്ക് 1000 കോടി രൂപ, ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകൾക്ക് 245 കോടി രൂപ വീതം, മുനിസിപ്പാലിറ്റികൾക്ക് 193 കോടി രൂപ, കോർപ്പറേഷനുകൾക്ക് 222 കോടി രൂപ എന്നിങ്ങനെ തുക വിതരണം ചെയ്യും. ഈ സാമ്പത്തിക വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കായി ഇതിനകം 12,338 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

സാമ്പത്തിക ഞെരുക്കങ്ങൾ ഉണ്ടായിരുന്നിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ച തുക പൂർണ്ണമായും ലഭ്യമാക്കുക എന്ന എൽഡിഎഫ് സർക്കാരിന്റെ നിലപാട് തുടരുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.